breaking-news

കോൺ​ഗ്രസിൽ ”ബോറായി”; ഭു​പ​ൻ കു​മാ​ർ ബോ​റ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ദി​സ്പു​ർ: ആ​സാം കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ ഭു​പ​ൻ കു​മാ​ർ ബോ​റ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ദി​ലീ​പ് സൈ​ക്കി​യ​യി​ൽ നി​ന്നാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​ത്. ബൈ​ജ​യ​ന്ത് പാ​ണ്ഡ എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബോ​റ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ര​മ​യു​മാ​യു​ള്ള നി​ര​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ബോ​റ ബി​ജെ​പി​യി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ ബോ​റ ഈ ​മാ​സം 16നാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ‌ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് ന​ൽ​കി​യ ക​ത്തി​ലൂ​ടെ​യാ​ണ് രാ​ജി​ക്കാ​ര്യം ബോ​റ അ​റി​യി​ച്ച​ത്.

ബോ​റ​യെ പാ​ർ​ട്ടി അ​വ​ഗ​ണി​ച്ചെ​ന്നാ​യി​രു​ന്നു രാ​ജി​ക്ക​ത്തി​ലെ ഉ​ള്ള​ട​ക്കം. പി​ന്നാ​ലെ ഭു​പെ​ൻ ബോ​റ​യെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, സു​ര​ക്ഷി​ത സീ​റ്റ് ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

2021 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ അ​സം പി​സി​സി അ​ധ്യ​ക്ഷ​നാ​യ ഭു​പെ​ൻ ബോ​റ​യെ മാ​റ്റി​യാ​ണ് ഗൗ​ര​വ് ഗോ​ഗോ​യി​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ക്കി​യ​ത്. എ​ഐ​സി​സി ന​ട​പ​ടി​ക്കെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നി​രു​ന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video