തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.
ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എം.വിന്‍സന്റ് എംഎല്‍എ ആരോപിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതി വൈകാതെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.