പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
തിരുവനന്തപുരം: മുന്‍ ചിത്രങ്ങളുടെ പേരില്‍ സംവിധായകനും നടനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. സിനിമകളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ്. കൊച്ചിയിലെ ആദായ നികുതി വകുപ്പിന്റെ അസസ്മെന്റ് വിഭാഗത്തിന്റേതാണ് നടപടി.
