ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചു, സഹപ്രവർത്തകർ പിന്നിൽ നിന്ന് കുത്തി; ഡോ ഹാരീസ്
തിരുവനന്തപുരം: വിവാദങ്ങളിൽ സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. മുപ്പതിലേറെ വർഷമായി കാണുന്നവരാണ്, അവർ പിന്നിൽനിന്ന് കുത്തുമെന്ന് വിചാരിച്ചില്ല. എന്തിനാണ് അവർ എന്നോട് അങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
