തൃശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലിയും തൃശ്ശൂരിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ നയിച്ച വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്തു. ‘ഭാരതം നമ്മുടെ അമ്മയാണ്, നമ്മുടെ രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണം’ എന്ന് ഔസേപ്പച്ചൻ പറഞ്ഞു.
രാജ്യത്തിൻ്റെ വളർച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളെന്നാണ് ബി ഗോപാലകൃഷ്ണനെ അദ്ദേഹം വിശേഷിപ്പിച്ചത്. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് താൻ വേദിയിലെത്തിയതെന്ന് ഫക്രുദ്ദീൻ അലിയും വ്യക്തമാക്കി.

Leave feedback about this