loginkerala breaking-news സ്റ്റാലിന്റെ ദുർഭരണം അവാനിപ്പിക്കാൻ സ്വയം ചാട്ടവാർ അടിയേറ്റ് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ
breaking-news India

സ്റ്റാലിന്റെ ദുർഭരണം അവാനിപ്പിക്കാൻ സ്വയം ചാട്ടവാർ അടിയേറ്റ് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ

കോയമ്പത്തൂർ: സ്റ്റാലിന്റെ ദുർഭരണം അവാനിപ്പിക്കാൻ സ്വയം ചാട്ടവാർ അടിയേറ്റ് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ. നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആറ് തവണ ദേഹത്ത് ചാട്ടവാറടിക്കുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന അനീതികൾക്കെതിരായ തന്‍റെ പ്രതിഷേധമാണിതെന്ന് അണ്ണാമലൈ ചാട്ടവാറടിക്ക് ശേഷം പ്രതികരിച്ചു.

ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന് ഇന്നലെ വാർത്തസമ്മേളനത്തിൽ അണ്ണാമലൈ ശപഥമെടുത്തിരുന്നു. വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചാട്ടവാറടിയേറ്റത്. ഇത്തരമൊരു സ്വയം പീഡനം തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് അണ്ണാമലൈ പറഞ്ഞു.

Exit mobile version