കൊച്ചി: താരസംഘടന അമ്മയുടെ അടിയന്തര യോഗം കൊച്ചിയിൽ ചേരുന്നു. പ്രതിഫല വിവാദമുൾപ്പടെ ചർച്ചയായകുന്ന ഘട്ടത്തിലാണ് യോഗം. മോഗഹൻലാൽ അടക്കമുള്ള താരങ്ങൾ അമ്മ ഓഫീസിലെത്തി ചേർന്നിട്ടുണ്ട്, സുരേഷ് ഗോപി യോഗത്തിന് എത്തിയിരുന്നെങ്കിലും അൽപ സമയം ചിലവഴിച്ച ശേഷം അദ്ദേഹം മടങ്ങി. സിനിമ നിർമ്മതാക്കളുടെ സംഘടനയുടെ യോഗം കൊച്ചിയിൽ ഇന്ന് ചേരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ താരസംഘടന ഒരുങ്ങുന്നത്.
പ്രതിഫലവുമായി ബന്ധപ്പെട്ട് മുതിർന്ന നിർമ്മാതാവ് സുരേഷ് കുമാർ നടത്തിയ പ്രതികരണത്തിന് പിന്നാലെ ആന്റണി പെരുമ്പാവൂറിന്റെ സമൂഹമാധ്യമ പോസ്റ്റുകളും ചർച്ചയായിരുന്നു. പിന്നാലെ ആന്റണി പെരുമ്പാവൂരിന് പിന്തുണ നൽകി പൃഥ്വിരാജും മോഹൻലാലും വന്നതോടെ സിനിമയിലെ വിവാദങ്ങൾ മറനീക്കി പുറത്തുവരികയും ചെയ്തിരുന്നു. പിന്നാലെയാണ് താരസംഘടനയുടെ നിർണായകമായ യോഗം വിളിച്ചിരിക്കുന്നത്.
Leave feedback about this