loginkerala breaking-news കന്യാസ്ത്രീമാരുടെ മോചനത്തിനായി ഇടപെട്ട് അമിത് ഷാ; മോചനം ഇന്നോ നാളെയോ സംഭവിക്കുമെന്നും ഉറപ്പ്
breaking-news

കന്യാസ്ത്രീമാരുടെ മോചനത്തിനായി ഇടപെട്ട് അമിത് ഷാ; മോചനം ഇന്നോ നാളെയോ സംഭവിക്കുമെന്നും ഉറപ്പ്

ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകാനുള്ള നടപടിയിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.. ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും ഇതിനെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നും അമിത് ഷാ പറഞ്ഞു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. ഇതോടൊപ്പം കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം കൂടിയെത്തിയതോടെയാണ് വിഷയത്തിൽ ഉടനടിയുള്ള ഇടപെടലിന് കേന്ദ്രം ഒരുങ്ങുന്നത്. കേരളത്തിലെ ക്രിസ്തീയ വോട്ടുബാങ്കുകളെ അടുപ്പിക്കാൻ ബി.ജെ.പി ശ്ശ്രമിക്കുന്ന വേളയിലാണ് ഛത്തീസ്​ഗഡിലെ വിവാദ സംഭവം ഉണ്ടാകുന്നത്. ഇതോടെ വിഷയത്തിൽ ബി.ജെ.പി കുരുക്കിലാകുകയും ചെയ്തു.

നിലവിൽ അമിത്ഷായെ യുഡിഎഫ്, എൽഡിഎഫ് എംപിമാർ സമീപിക്കുകയുംഇവരോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറ‌ഞ്ഞു.സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് അമിത് ഷാ നേരത്തേ വിവരങ്ങൾ തേടിയിരുന്നു. എംപിമാർ നൽകിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലായിരുന്നു ഇത്.

Exit mobile version