ന്യൂഡല്‍ഹി: ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്ല് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചക്ക് വെയ്ക്കും. ഇന്ത്യാ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ എത്തുന്നത്. ബില്ല് അവതരണത്തെ ഇന്നലെ തന്നെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു.
ബില്ല് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കും. സഭ സമ്മേളിക്കുന്നതിന് മുമ്പായി രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ബില്ല് വിശദീകരുക്കുക. പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിന്റെ നിലപാട് വിശദീകരിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലി കാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് രാവിലെ 9.30ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ബില്ല് കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അവതരിപ്പിച്ച ഘട്ടത്തില്‍ തന്നെ പ്രതിപക്ഷനിരയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
തൊഴിലുറപ്പ് പദ്ധതി ഭേദഗതി ചെയ്തുള്ള ഇന്ന് ചര്‍ച്ചയ്ക്ക് വെയ്ക്കും ; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം
