കുവൈത്ത്: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി. ഇന്ത്യയിലും കുവൈത്തിലും ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, കൂടാതെ കുവൈത്തിന്റെ റീട്ടെയിൽ മേഖലയിലും ഭക്ഷ്യസംസ്കരണ മേഖലയിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂട്ടിക്കാഴ്ചയിൽ പങ്കുവച്ചു.
കുവൈത്തിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഏകദേശം 20 ഔട്ട്ലെറ്റുകളുള്ള വിപുലമായ റീട്ടെയിൽ ശൃംഖലയാണ് നടത്തിവരുന്നത്. ഹൈപ്പർമാർക്കറ്റുകളും ‘ഡെയിലി ഫ്രെഷ്’ സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നു.

Leave feedback about this