തിരുവനന്തപുരം: തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇന്ന് (24/04/2026) ഉച്ചയ്ക്ക് 12.30 ന് ശേഷം തൃശൂർ, പാലക്കാട് ജില്ലകളിലും ചൂട് പൊതുവെ വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ ജില്ലകളിലും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിപ്പ്
