breaking-news

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്തം; അന്താരാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാനുള്ള നടപടികളുമായി എ​യ​ർ ഇ​ന്ത്യ

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തെത്തുടർന്നു താത്കാലികമായി നിർത്തിവച്ച അ​ന്താ​രാ​ഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ അ​ന്താ​രാ​ഷ്‌ട്ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാനാണു നീക്കം. എയർ ഇന്ത്യ വി​മാ​ന​ങ്ങ​ളി​ൽ മുൻകരുതലിന്‍റെ ഭാഗമായുള്ള സുരക്ഷാപ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തിന്‍റെ ഭാഗമായാണ് സർവീസുകൾ നിർത്തിവച്ചത്. ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ ഭാ​ഗി​കമായി സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​ർ ഒന്നോടെ സാ​ധാ​ര​ണനിലയിലെത്തുമെന്നും എയർ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു.

പ്ര​ധാ​ന മാ​റ്റ​ങ്ങൾ ഇതൊക്കെ:


ഡ​ൽ​ഹി-​ല​ണ്ട​ൻ (ഹീ​ത്രു) – ഇന്നു മു​ത​ൽ ആ​ഴ്ച​യി​ൽ 24 വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. ഡ​ൽ​ഹി-​സൂ​റി​ച്ച് – ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ ആ​ഴ്ച​യി​ൽ നാലിൽനിന്ന് അഞ്ച് ആയി വ​ർധി​പ്പി​ച്ചു. ഡ​ൽ​ഹി-​ടോ​ക്കി​യോ (ഹ​നേ​ഡ), ഡ​ൽ​ഹി-​സി​യോ​ൾ (ഇ​ഞ്ചി​യോ​ൺ) – ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റിൽ യ​ഥാ​ക്ര​മം മു​ഴു​വ​ൻ പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ക്കും. ഡ​ൽ​ഹി-​ആം​സ്റ്റ​ർ​ഡാം ഓ​ഗ​സ്റ്റ് ഒന്നുമു​ത​ൽ ആ​ഴ്ച​യി​ൽ ഏഴ് വി​മാ​ന സ​ർ​വീ​സു​ക​ൾ പുനഃസ്ഥാപിക്കും.

അ​ഹ​മ്മ​ദാ​ബാ​ദി​നും ല​ണ്ട​നും (ഹീ​ത്രു) ഇ​ട​യി​ൽ നി​ല​വി​ലു​ള്ള ആഴ്ചയിൽ അ​ഞ്ച് സ​ർ​വീ​സു​ക​ൾ​ക്കു പ​ക​ര​മാ​യി ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ സ​ർ​വീ​സ് ന​ട​ത്തും. കൂ​ടാ​തെ, ഡ​ൽ​ഹി-​നൈ​റോ​ബി സ​ർ​വീ​സു​ക​ൾ ഓ​ഗ​സ്റ്റ് 31 വ​രെ ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണയായിരിക്കും സ​ർ​വീ​സ്.ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ പതിനഞ്ചില​ധി​കം റൂ​ട്ടു​ക​ൾ കു​റ​ഞ്ഞ ആ​വൃ​ത്തി​യി​ൽ സ​ർ​വീ​സ് തു​ട​രും. ബംഗ​ളൂ​രു-​ല​ണ്ട​ൻ (ഹീ​ത്രു) സ​ർ​വീ​സു​ക​ൾ ആ​ഴ്ച​യി​ൽ ഏഴിൽനിന്ന് ആറായി കു​റ​ച്ചു. ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ ആ​ഴ്ച​യി​ൽ നാലു ​തവ​ണ​യാ​യി കു​റ​യ്ക്കും. ഓ​ഗ​സ്റ്റ് ഒന്നു മു​ത​ൽ ഡ​ൽ​ഹി-​പാ​രീ​സ് വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ 12 ൽ നിന്ന് ഏഴായി കു​റ​യ്ക്കും.
ഡ​ൽ​ഹി-​മി​ലാ​ൻ വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ നാലിൽനിന്ന് മൂന്നായി കു​റ​യ്ക്കും. ഇന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​തേ​സ​മ​യം ഡ​ൽ​ഹി-​കോ​പ്പ​ൻ​ഹേ​ഗ​ൻ വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ അഞ്ച് സർവീസ് എന്നതിൽനിന്ന് മൂന്നായി കു​റ​യ്ക്കും.

ഓ​ഗ​സ്റ്റ് 31 വ​രെ ഡ​ൽ​ഹി-​വി​യ​ന്ന വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​ഴ്ച​യി​ൽ നാ​ലിൽനിന്ന് മൂന്നായി കുറച്ചു. അ​മൃ​ത്സ​ർ-​ബ​ർ​മിം​ഗ്ഹാം വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​ഴ്ച​യി​ൽ മൂ​ന്നിൽനിന്ന് ര​ണ്ടായി കുറച്ചു. സെ​പ്റ്റം​ബ​ർ ഒന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡ​ൽ​ഹി​യി​ൽനി​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് ആ​ഴ്ച​യി​ൽ മൂ​ന്നു ത​വ​ണ​യി​ൽനി​ന്ന് ര​ണ്ടായും കു​റ​ച്ചി​ട്ടു​ണ്ട്. വാ​ഷിം​ഗ്ട​ൺ, ചി​ക്കാ​ഗോ, സാ​ൻ ഫ്രാ​ൻ​സി​സ്കോ, ടൊ​റന്‍റോ, വാ​ൻ​കൂ​വ​ർ, ന്യൂ​യോ​ർ​ക്ക് (ജെ​എ​ഫ്‌​കെ, ന്യൂ​വാ​ർ​ക്ക്) എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇപ്പോഴും കുറവാണ്. ആ​ഴ്ച​യി​ൽ മൂന്നു മു​ത​ൽ ഏഴു വ​രെ സ​ർ​വീ​സു​ക​ളാണ് നിലവിലുള്ളത്.

ഡ​ൽ​ഹി-​മെ​ൽ​ബ​ൺ, ഡ​ൽ​ഹി-​സി​ഡ്നി വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​ഴ്ച​യി​ൽ അഞ്ച് എ​ന്ന നി​ര​ക്കി​ൽത്തന്നെ തു​ട​രും. അ​മൃ​ത്സ​ർ-​ല​ണ്ട​ൻ (ഗാ​റ്റ്‌​വി​ക്ക്), ഗോ​വ (മോ​പ)-​ല​ണ്ട​ൻ (ഗാ​റ്റ്‌​വി​ക്ക്), ബം​ഗ​ളൂ​രു-​സിം​ഗപു​ർ, പു​നെ-​സിം​ഗ​പു​ർ എ​ന്നി​വ​യുൾപ്പെടെയുള്ള നാ​ല് അ​ന്താ​രാ​ഷ്‌ട്ര റൂ​ട്ടു​ക​ൾ സെ​പ്റ്റം​ബ​ർ 30 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​കയാണ്.

റീ ബുക്കിങ് അല്ലെങ്കിൽ പണം തിരികെ നൽകും. ബു​ക്കിങ് ഓ​പ്ഷ​നു​ക​ൾ അ​ല്ലെ​ങ്കി​ൽ മുഴുവൻ പണവും യാത്രക്കാർക്കു തിരികെ നൽകുമെന്ന് എയർ ഇ​ന്ത്യ അ​റി​യി​ച്ചു. താത്കാ​ലി​ക വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഘ​ട്ടം ഘ​ട്ട​മാ​യി 63 ലക്ഷ്യസ്ഥാനങ്ങളിലേക്കായി പ്രതിവാരം 525ൽ അ​ധി​കം അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video