loginkerala breaking-news എയർ ഇന്ത്യ വിമാന അപകടം : പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതായി റിപ്പോർട്ട്
breaking-news

എയർ ഇന്ത്യ വിമാന അപകടം : പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചതായി റിപ്പോർട്ട്

ഡൽഹി : എയർ ഇന്ത്യ 171 വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും സമർപ്പിച്ചതായി റിപ്പോർട്ട് . അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശേഖരിച്ച പ്രാഥമിക വിലയിരുത്തലിന്റെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ ആഴ്ച അവസാനം റിപ്പോർട്ട് പരസ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പ്രാഥമിക റിപ്പോർട്ടിലെ ഉള്ളടക്കത്തിൽ അപകടകാരണം സംബന്ധിച്ച നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നു കരുതപ്പെടുന്നു. ജൂൺ 12 ന്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്ന് 32 സെക്കൻഡിനുള്ളിൽ തകർന്നു വീണു. അപകടത്തിൽ 10 ക്യാബിൻ ക്രൂ അംഗങ്ങളും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 241 പേർ പൊള്ളലേറ്റു മരിച്ചിരുന്നു.. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ആ ദാരുണമായ അപകടത്തിന്റെ ഇരകളിൽ ഒരാളായിരുന്നു. 11 എ സീറ്റിൽ ഇരുന്ന ഒരാൾ മാത്രമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

വിമാനത്തിന്റെ ബ്ലാക്ക് ബോക്സുകൾ – ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (FDR), കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (CVR) -എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ കണ്ടെടുത്തിരുന്നു. ജൂൺ 13 ന് തകർന്ന സ്ഥലത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും ജൂൺ 16 ന് അവശിഷ്ടങ്ങളിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.

Exit mobile version