നടി ശ്രിന്ദയുടെ ഭർത്താവിന്റെ പുതിയ റെസ്റ്റ്യൂറന്റ് കൊച്ചിയിൽ തുറന്നു. നടിയുടെ ഭർത്താവ് സിജു എസ് ബാവയും സുഹൃത്ത് സുമേഷ് പത്മനാഭനും ചേർന്ന് കൊച്ചിയിൽ ആരംഭിച്ച റസ്റ്റ്യൂറന്റ് ഉദ്ഘാടനമാണ് താരപരിവേശമായിരിക്കുന്നത്. കൊച്ചി കണ്ടെയ്നർ -ടെർമിനൽ റോഡിൽ പുതിയ റോഡ് കവലയ്ക്ക് സമീപമാണ് എവരിഡേ മെനു എന്ന പുതിയ റെസ്റ്റു്യൂറന്റ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ മന്ത്രി പി രാജീവ് റെസ്റ്റ്യൂറന്റ് ഉദ്ഘാടനം നിർവഹിച്ചു. തനതായ നാടൻ രുചിക്കൂട്ടുകൾ ഒരുക്കിയാണ് റെസ്റ്റ്യൂറന്റ് എത്തുന്നത്. കൊച്ചിക്ക് പുതിയ രുചി സമ്മാനിച്ചാണ് റെസ്റ്റ്യൂറന്റിന്റെ മെനുവും. വിവിധ മീൻ വിഭവങ്ങളുമായുള്ള നാടൻ ഊണ് തുടങ്ങി ബിരയാണിയും ഇഡ്ഡലിയും ഇഡിയിറച്ചിയും തൈരു സാധവുമെല്ലാം വൈവിധ്യമാർന്ന വിഭവങ്ങളിൽ ഒരുങ്ങിയിട്ടുണ്ട്.
പുതിയതായി ചുവടുവച്ച റസ്റ്റ്യൂറന്റ് സംരംഭത്തിന്റെ ഉദ്ഘാടനത്തിന് സിനിമാ മേഖലയിലെ പ്രമുഖരും എത്തി ചേർന്നിരുന്നു. ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജിനും ശ്രിന്ദയ്ക്കും നടി വീണ നന്ദകുമാറിനും ആദ്യ സദ്യവിളമ്പിയാണ് റസ്റ്റ്റോൻ്റിലെ ഉച്ചയൂണിന് തുടക്കം കുറിച്ചത്. ഉച്ചയൂണിന് സദ്യ വിളമ്പാൻ സണ്ണി വെയിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. സണ്ണി വെയ്ന് പുറമേ, ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാക്കിയും ശ്രിന്ദയ്ക്കൊപ്പം ഉച്ചയൂണിന് വിളമ്പുകാരായി നിറഞ്ഞു നിന്നു.ശ്രിന്ദയുടെ കുടുംബത്തിന്റെ പുതിയ സംരംഭത്തിന് ആശംസയറിച്ച് സിനിമാ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തി.
Leave feedback about this