loginkerala breaking-news ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ
breaking-news movies

ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ

ന്യുഡൽഹി:ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ.ലഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക വേഷത്തിലാണ് ഔദ്യോഗിക കൂടിക്കാഴ്ചക്കായി ഡൽഹിയിൽ എത്തിയത്. പുരസ്കാരം ലഭിച്ചതിൽ കരസേനാ മേധാവി തന്നെ അഭിനന്ദിച്ചുവെന്നും വലിയ സന്തോഷമുണ്ടെന്നും മോഹൻലാൽ പ്രതികരിച്ചു. പരമോന്നത ബഹുമതിയോടൊപ്പം തന്നെ നിൽക്കുന്ന പ്രശംസയാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചത്. ഇതൊരു അപൂർവ അവസരമാണ്.

ഞാൻ ബെറ്റാലിയനിൽ ചേർന്നിട്ട് 16 വർഷമായി. സമൂഹത്തിന് അറിയാവുന്ന കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് കുറച്ച് കൂടി വിപുലമാക്കി എങ്ങനെ ചെയ്യാമെന്നതായിരുന്നു സംസാരിച്ചത്. ആർമിയിൽ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്ന കാര്യം ഉൾപ്പെടെ ചർച്ച ചെയ്തെന്നും മോഹൻലാൽ പറഞ്ഞു. സുഹൃത്തും സംവിധായകനുമായ മേജർ രവിക്കൊപ്പമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്

Exit mobile version