കൊച്ചി: ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിമാറിയ നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സ്കൂള്‍ നാടകങ്ങളിലൂടെ കലാംരംഗത്തേക്ക് എത്തിയ അദ്ദേഹം കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുടെയും ഭാഗമായിരുന്നു. കെപിഎസി നാടക സമിതിക്കൊപ്പം 40 വർഷം പ്രവർത്തിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു രാജേന്ദ്രൻ. സൂര്യസോമ, ചങ്ങനാശേരി നളന്ദാ തീയറ്റേഴ്സ്, ഗീഥാ ആര്‍ട്ട്സ് ക്ലബ് എന്നീ ട്രൂപ്പുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Leave feedback about this