കൊച്ചി: സലിം കുമാറിന്റെ വേർപാടിൽ അനുശോചിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. എല്ലാ വിടവാങ്ങലുകളും വേദനയാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ കടന്നുപോകുമ്പോള്‍ അതിന്റെ ആഘാതം വളരെ കൂടുതലായിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സലിം കുമാറിന്റെ ഭൗതിക ശരീരത്തിന് ആദരമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ചിരിക്ക് പുതിയ തിരക്കഥയെഴുതിയ പ്രതിഭയാണ് സലിം കുമാര്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു. സലിം കുമാറിനെ തെങ്കാശിപ്പട്ടണം ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലേക്ക് പരിചയപ്പെടുത്തിയത് സുരേഷ് ഗോപിയെന്ന് സലിം കുമാര്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി സൂക്ഷിക്കുന്ന ഈ ബന്ധം അറ്റുപോകുന്നത് വലിയ വേദനയുണ്ടാക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. ചിരിക്ക് വേറിട്ട ഭാവം കൊണ്ടുവന്നയാളാണ് സലിം കുമാറെന്ന് സുരേഷ് ഗോപി പറഞ്ഞു.

Leave feedback about this