loginkerala entertainment തമിഴിൽ തിരക്കേറി അജ്മൽ; അക്യൂസ് നാളെ തീയറ്റുകളിലേക്ക്; എത്തുന്നത് തകർപ്പൻ പൊലീസ് റോളിൽ
entertainment

തമിഴിൽ തിരക്കേറി അജ്മൽ; അക്യൂസ് നാളെ തീയറ്റുകളിലേക്ക്; എത്തുന്നത് തകർപ്പൻ പൊലീസ് റോളിൽ

പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജ്മൽ അമീർ. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച വേഷങ്ങൾ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അജ്മൽ തന്റെ സാന്നിധ്യമറിയിച്ചു. കെ.വി. ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചിത്രത്തിൽ നായകതുല്യമായ വേഷം ചെയ്ത് തമിഴിൽ അജ്മൽ ശ്രദ്ധേയനായി. കഴിഞ്ഞ വർഷത്തെ വൻ വിജയങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലും അജ്മലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

കോ എന്ന സിനിമ കരിയറിലെ മൈൽസ്‌റ്റോണുകളിലൊന്നായിരുന്നു. അതിന് ശേഷം തമിഴിലും മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ മലയാളത്തിൽ നിന്നും തമിഴിലേക്ക് എത്തിയപ്പോൾ കൈനിറയെ അവസരങ്ങളാണ് അജ്മലിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ താരത്തിന്റെ അക്യൂസിഡ് എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോകളാണ് പുറത്തുവരുന്നത്. തമിഴ്നാട്ടിലെ കോളജുകളിലായി പ്രമോഷന് എത്തിയ താരത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്. ഉദയ, യോ​ഗി ബാബു, എന്നിവർക്കൊപ്പം പ്രധാനറോളിലാണ് അജ്മൽ ചിത്രത്തിലെത്തുന്നത്. പൊലീസ് ഓഫീസറായി എത്തുന്ന ചിത്രം ത്രില്ലിങ്ങായ പൊലീസ് കഥയിലൂടെയാണ് മുന്നോട്ട് പോകുന്നത്. പ്രഭു ശ്രീനിവാസാണ് ചിത്രം സംവധാനം ചെയ്യുന്നത്. ട്രെയിലർ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

Accused - Trailer | Udhaya | Ajmal | Yogi Babu | Jhanvika | Prabhu Srinivas | Naren Balakumar

Exit mobile version