loginkerala breaking-news അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു
breaking-news Kerala

അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു

കൊല്ലം: അഞ്ചലിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന ശ്രുതി ലക്ഷ്മി (16), ജ്യോതി ലക്ഷ്മി (21), ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.

അ‍ഞ്ചൽ പുനലൂർ റോഡിൽ മാവിള ജം​ഗ്ഷനിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയിൽ ഓട്ടോ പൂർണമായും തകർന്നു.

ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുള്ള ആർക്കും പരിക്കില്ല.

Exit mobile version