കൊച്ചി: അധികമങ്ങ് തണുത്താൽ അന്തരീക്ഷ മലിനീകരണം ഉയരും. കറണ്ട് ബില്ലും ഉയരും . എസിയ്ക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാരിന്റെ സർക്കുലർ പുറത്തിറങ്ങുകയാണ്. എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഉടനെത്തുംയ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ ചൂട് എത്രഉയര്‍ന്നാലും നിങ്ങള്‍ക്ക് എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള ഒരു വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പുതിയ നിയന്ത്രണം വീടുകളിലെ എയര്‍ കണ്ടീഷണറുകള്‍ക്ക് മാത്രമല്ല ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും ബാധകമാകും.
breaking-news
അധികമങ്ങ് തണുക്കണ്ട, എസി ഉപയോഗത്തിൽ നിയന്ത്രണവുമായി കേന്ദ്രം
- June 11, 2025
- Less than a minute
- 8 months ago
Related Post
breaking-news, lk-special
വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി
February 13, 2026

Leave feedback about this