പാലക്കാട്: എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏകദേശ ധാരണയായതായി സൂചന. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് എ സുരേഷിനെ ക്ഷണിച്ചിട്ടുണ്ട്. ചൊവ്വാഴ്ച യാത്ര മലമ്പുഴയിലെത്തുമെന്നിരിക്കെ എ സുരേഷിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് വിയരുത്തപ്പെടുന്നത്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കണോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് എ സുരേഷ് പ്രതികരിച്ചിരിക്കുന്നത്.
മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Leave feedback about this