മലപ്പുറം:∙ പാമ്പിൻ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്ന അതിഥിത്തൊഴിലാളിയെ പാമ്പ് കടിയേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഒതായിയിലാണ് സംഭവം. അസം സ്വദേശിയായ ബിനോയ്ക്കാണ് (30) കടിയേറ്റത്.
ഇയാളുടെ താമസസ്ഥലത്തിന് സമീപത്ത് നിന്നാണ് പാമ്പിൻ കുഞ്ഞിനെ കിട്ടിയതെന്ന് പറയുന്നു. അതിഥിത്തൊഴിലാളിയെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു. മദ്യ ലഹരിയിലാണ് ബിനോ പാമ്പിനെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.

Leave feedback about this