breaking-news lk-special Politics

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വൻ സംഘർഷം; ബോംബേറും കല്ലേറും; വോട്ടിങ്ങ് പുരോ​ഗമിക്കുന്നു; 41 ശതമാനം പോളിങ്ങുമായി വം​ഗ നാട് പോളിങ്ങ് ബൂത്തിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് സംഘർഷം. വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, സാങ്കേതിക തകരാറുകൾ എന്നിവയുമായുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിൽ തന്നെ സംഘർഷം ആരംഭിച്ചത്. പോളിങ്ങ് സ്റ്റേഷനുകളിലെ മിഷനുകൾ തകരാറിലായതും സംഘർഷത്തിന് കാരണമായി. അതേസമയം ശിവ്‌നഗർ പ്രൈമറി സ്‌കൂളിന് സമീപം ക്രൂഡ് ബോംബുകൾ എറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതോടെ സംഘർഷം കനത്തു. ഇവിടെ കേന്ദ്രസേനയും ലോക്കൽ പോലീസും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേ സമയം തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകരെ ആം ജനത ഉന്നയൻ പാർട്ടി (എ.യു.ജെ.പി) സ്ഥാപകൻ ഹുമയൂൺ കബീറിൻരെ പ്രവർത്തകർ മർദിച്ചതായി ആരോപിച്ച് സംഘർഷം കനക്കുകയാണ്. മേഖലിയിൽ അതീവ ജദാ​ഗ്രതയോടെയാണ് പോളിങ്ങ് തുടരുന്നത്. ദുരിതബാധിത പ്രദേശം സന്ദർശിക്കുന്നതിനിടെയിലാണ് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകരും ആം ജനത ഉന്നയൻ പാർട്ടി (എ.യു.ജെ.പി) സ്ഥാപകൻ ഹുമയൂൺ കബീറും തമ്മിൽ സംഘർഷമുണ്ടായത്.

“നൗഡ, റെജിനഗർ, മുർഷിദാബാദിലെ 22 സീറ്റുകളിലും സമാധാനപരമായി പോളിങ്ങ് തുടരുകയാണ്. പശ്ചിമബം​ഗാളിലെ 154 നിയമസഭാ മണ്ഡലങ്ങളിലായി ആദ്യ നാല് മണിക്കൂറിനുള്ളിൽ തന്നെ 30 ശതമാനത്തിന്
മുകളിൽ വോട്ട് രേഖപ്പെടുത്തി.

നന്ദി​ഗ്രാമിൽ കനത്ത പോളിങ്ങ്

നന്ദിഗ്രാമിലെ പോലീസ് ബി.ജെ.പിക്ക് അനുകൂലമായി പെരുമാറുന്നുവെന്ന് ടി.എം.സി വ്യാഴാഴ്ച ആരോപിച്ചു. അതേസമയം പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയുടെ പിന്തുണയുള്ള അക്രമികൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു.

പുർബ മേദിനിപൂർ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് സംസ്ഥാന മന്ത്രി ശശി പഞ്ച പത്രസമ്മേളനത്തിൽ ആരോപിച്ചു. പോളിംഗ് പ്രക്രിയയുടെ നീതിയുക്തതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി രണ്ട് ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഎംസി പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video