കൊച്ചി: ഫേസ്ബുക്ക് പേജിലെത്തി വധഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. തനിക്കെതിരെ വധ ഭീഷണി മുഴക്കിയ സി.പി.എം പ്രവർത്തകന്റെ ചിത്രം അടക്കം കുറിച്ചാണ് അബിൻ വർക്കി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
കഴിഞ്ഞ ദിവസം എന്റെ ഒരു പോസ്റ്റിന് അടിയിൽ വന്ന കമന്റാണ്. സി പി എമ്മിന് എതിരെ എന്ത് പറഞ്ഞാലും ഉടനെ ഇന്നോവ അയക്കുക എന്നതാണ് അവരുടെ ഭീഷണി.പയ്യന്നൂരിൽ പ്രകടനം നടത്തിയാൽ ഉടനെ അവരെ കൈകാര്യം ചെയ്യുക. ആരോപണം ഉന്നയിച്ചാൽ ഉടനെ വീടിന് മുൻപിൽ പടക്കം പൊട്ടിക്കുക. ഇതൊക്കെയാണ് സി പി എം രീതികൾ- അബിൻ വർക്കി കുറിക്കുന്നു.

പിന്നെ ഈ കമന്റ് ഇട്ട ചേട്ടനോട് ആണ് .ടി പി ചന്ദ്രശേഖരനെ കൊല്ലാൻ വിട്ട ഇന്നോവയാണ് ഉദേശിച്ചത് എങ്കിൽ. “അതിന് ഉണ്ണി മോൻ ഇച്ചിരി കൂടെ ഒന്ന് മൂക്കാൻ ഉണ്ട്. ആദ്യം മഞ്ഞപ്പ് ഒക്കെ മാറട്ടെ ഡാ കൊച്ചനെ “- എന്ന് പറഞ്ഞാണ് അബിൻ വർക്കി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Leave feedback about this