തിരുവനന്തപുരം ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസിനെ ചൊല്ലി ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും നേർക്കുനേർ. ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്തിനോട് കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടു. അതേസമയം കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു.
രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്ന് വികെ പ്രശാന്ത് പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വികെ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. സമാന്യമര്യാദ കണിച്ചില്ലെന്ന് അദേഹം കുറ്റപ്പെടുത്തി. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്ന് വികെ പ്രശാന്ത് കൂട്ടിച്ചേർത്തു

Leave feedback about this