breaking-news Kerala

ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടി പറയാനില്ല: തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍

തൃശൂര്‍: തനിക്കെതിരായ ആരോപണത്തില്‍ മറുപടി പറയാനില്ലെന്നും തീരുമാനങ്ങളെടുക്കുന്നത് തന്റെ പാര്‍ട്ടി നേതൃത്വമാണെന്നും അവര്‍ ഉചിതമായ തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുണ്ടെന്നും തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍.

ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയാണെന്നും പറഞ്ഞു. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിനെതിരെ കൗണ്‍സിലര്‍ ലാലി ജെയിംസ് ഗുരുതര ആരോപണമാണ് ഇന്നലെ ഉന്നയിച്ചിരുന്നത്. നിജിയില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം.

നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയായിരുന്നു നിജി ജസ്റ്റിന്‍ എന്നും ചില നേതാക്കള്‍ മാത്രം ചേര്‍ന്നാണ് മേയറാക്കാന്‍ തീരുമാനം എടുത്തതെന്നും ലാലി പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്നലെ ലാലി ജെയിംസിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video