കൊച്ചി: ഫിയാമ എൻഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റ് 2025-ന് ലുലുമാളിൽ 26-ന് തുടക്കമാകും. ഡിസംബർ 7 വരെയാണ് ബ്യൂട്ടി ഫെസ്റ്റ്. വിവൽ, യാർഡ്‌ലി എന്നീ ബ്രാൻഡുകളാണ് പാർട്ണർ. ലുലു നിവ്യാ ബ്യൂട്ടി ക്വീൻ, ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയർ എന്നീ മത്സരങ്ങളിൽ 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. 4 ലക്ഷം രൂപയുടെ കാഷ് അവാർഡ് വിജയികൾക്ക് സമ്മാനിക്കും. W.W.W.lulubeautyfest.in എന്ന വെബ്‌സൈറ്റിലൂടെ നവംബർ 19 വരെ രജിസ്റ്റർ ചെയ്യാം.ബ്യൂട്ടി ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളിൽ സൗന്ദര്യവർധക ഉത്പന്നങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.

Leave feedback about this