പത്തനംതിട്ട: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഹെലികോപ്ടറിൽ വന്നിറങ്ങിയ കോന്നി പ്രമാടത്ത് സുരക്ഷാ വീഴ്ച. ഹെലികോപ്ടർ ചക്രങ്ങൾ കോൺക്രീറ്റിൽ കുടുങ്ങി. ഇതോടെ, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കുകയായിരുന്നു.
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ താത്കാലിക ഹെലിപാഡിനായി ഇന്നു പുലർച്ചെ അഞ്ചോടെയാണ് കോൺക്രീറ്റ് ഇട്ടതെന്നാണ് റിപ്പോർട്ട്. ഇതാണ് ചക്രങ്ങൾ താഴാനിടയായത്. ഹെലികോപ്ടർ നിലയ്ക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് പ്രമാടത്തേയ്ക്ക് മാറ്റുകയായിരുന്നു.

Leave feedback about this