ഇന്ത്യ-ഖത്തർ വാണിജ്യ ബന്ധം വിപുലീകരിക്കുന്നതിന് സേവനം വേഗതപകരുമെന്ന് പീയുഷ് ഗോയൽ
ദോഹ : ഇന്ത്യ ഖത്തർ ഡിജിറ്റൽ സാമ്പത്തിക സഹകരണത്തിന് കൂടുതൽ കരുത്ത് പകർന്ന് ഇന്ത്യയുടെ പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐ കൂടുതൽ സജീവമാക്കി ലുലു. ഖത്തറിലെ ലുലു സ്റ്റോറുകളിൽ യുപിഐ വഴി പണമിടപാട് നടത്താനുള്ള സൗകര്യത്തിന് തുടക്കമായി. കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയൽ ദോഹ ലുലുവിൽ യുപിഐ സേവനം ലോഞ്ച് ചെയ്തു. ഖത്തർ നാഷ്ണൽ ബാങ്കുമായി സഹകരിച്ചാണ് ലുലു, യുപിഐ സേവനം അവതരിപ്പിച്ചത്. ഇതോടെ രൂപയിലും ദിർഹത്തിലും ഉപഭോക്താകൾക്ക് സാമ്പത്തിക ഇടപാട് പൂർത്തിയാക്കാം. തുക കൈമാറുമ്പോൾ കറൻസി വിനിമയത്തിന് ഈടാക്കുന്ന നിരക്ക് ഒഴിവാകും. 8.5 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യൻ ടൂറിസ്റ്റുകൾക്കും പണമിടപാട് കൂടുതൽ സൗകര്യപ്രദമാകും.

ഇന്ത്യൻ ഖത്തർ വാണിജ്യസഹകരണത്തിന് വേഗതപകരുന്നതാണ് യുപിഐ ലോഞ്ച് സേവനമെന്നും ലുലു സ്റ്റോറുകളിലെ യുപിഐ സംവിധാനം പ്രവാസികൾക്കും ടൂറിസ്റ്റുകൾക്ക് ഏറെ സഹായകരമാകുമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകളിൽ നേരത്തെ യുപിഐ സേവനം നടപ്പാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഖത്തറിലെ ലുലു സ്റ്റോറുകളിലേക്ക് കൂടി യുപിഐ സേവനം വിപുലമാക്കിയത്. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ. ദിവസനേ 640 മില്യൺ ഇടപാടുകൾ യുപിഐ വഴി നടക്കുന്നുണ്ട്.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ, ഖത്തർ നാഷ്ണൽ ബാങ്ക് ചീഫ് ബിസിനസ് ഓഫീസർ യൂസഫ് മഹമ്മൂദ്, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ആൻ ചീഫ് സ്സ്റ്റൈനബിളിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ഖത്തർ സ്റ്റോക് എക്സ്ചേഞ്ച് സിഇഒ അബ്ദുൾ അസീസ് നാസർ, ദി കൊമേഴ്സ്യൽ അവന്യൂ സിഇഒ അബ്ദുള്ള അബ്ദുൾ റസാഖ് തുടങ്ങിയവരും ഭാഗമായി.
Leave feedback about this