വിശ്രമത്തിനു ശേഷം മഹാനടൻ മമ്മൂട്ടി വീണ്ടും സിനിമകളിൽ സജീവമാകാൻ എത്തുകയാണ്. ആരാധകർ ആവേശത്തോടെയാണ് ആ മടങ്ങി വരവിനെ കാണുന്നത്. നിരവധി താരങ്ങൾ മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിക്കഴിഞ്ഞു. പലരും താരത്തിനൊപ്പമുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുമായി സംസാരിച്ചതിനെക്കുറിച്ച് വി കെ ശ്രീരാമൻ എഴുതിയ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിൽ പരിഭവം പറഞ്ഞുകൊണ്ടാണ് ഇരുവരുടെയും സംഭാഷണം ആരംഭിക്കുന്നത്. ഓട്ടോറിക്ഷയിൽ പോകുമ്പോഴുള്ള ശബ്ദം കാരണമാണ് ഫോൺ എടുക്കാൻ കഴിയാതിരുന്നതെന്ന് ശ്രീരാമൻ പറയുന്നുണ്ട്. ഏറെ സന്തോഷമുള്ള ഒരു കാര്യം പങ്കുവെയ്ക്കാനാണ് മമ്മൂട്ടി ശ്രീരാമനെ വിളിച്ചത്.
വി കെ ശ്രീരാമന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
“ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. “
കാറോ ?
“ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..”
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
” എന്തിനാ?”
അവസാനത്തെ ടെസ്റ്റും പാസ്സായട
“ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. “
നീയ്യാര് പടച്ചോനോ?
“ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ”
………..
“എന്താ മിണ്ടാത്ത്. ?🤔”
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
Leave feedback about this