ബിഗ് ബോസ് മലയാളം ഷോയുടെ എഴാം സീസണിന് തുടക്കമായി. മോഹൻലാൽ അവതാരകനാകുന്ന ഷോ ഇത്തവണ താരസമ്പന്നമാണ്. സോഷ്യൽ മീഡിയയിൽ വിവാദങ്ങളിലും വർത്തമാനങ്ങളിലും ഇടംനിറഞ്ഞവരാണ് ഈ സീസണിലെ പ്രധാനികൾ. ചെന്നൈയിലാണ് മലയാളം ബിഗ് ബോസിനായുളള സെറ്റ് ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങളും പുതുമകളുമായാണ് ബിഗ് ബോസിന്റെ പുതിയ സീസൺ എത്തുന്നത്. 19 മത്സരാർഥികളാണ് ഇന്നലെ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇടം നിറഞ്ഞ രേണു സുധി, അവതാരികയായ ശാരിക, അനുമോൾ, അപ്പാനി ശരത് അടക്കമുള്ള പ്രമുഖർ ഷോയുടെ ഭാഗമാണ്. ഇതിൽ പ്രേക്ഷകർക്ക് സുപരിചിതരായവരും അല്ലാത്തവരുമായ മത്സരാർഥികളുണ്ട്. അടുത്ത 100 ദിവസം മലയാളികളുടെ സ്വീകരണമുറികളിൽ എത്തുന്ന ആ 19 പേർ ഇവരാണ്.
ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർഥികൾ:
അനുമോൾ (മിനിസ്ക്രീൻ താരം).,അപ്പാനി ശരത് (സിനിമ നടൻ) രേണു സുധി (സോഷ്യൽ മീഡിയ താരം)
ശൈത്യ സന്തോഷ് (മിനിസ്ക്രീൻ താരം) ആദില നൂറ (ലെസ്ബിയൻ കപ്പിൾസ്) നെവിൻ കാപ്രേഷ്യസ് (ഫാഷൻ കൊറിയോഗ്രാഫർ, കലാസംവിധായകൻ) ഷാനവാസ് (മിനിസ്ക്രീൻ താരം), ശാരിക (അവതാരക, വ്ലോഗർ) ഗിസെലെ തക്രാൽ (നടി, മോഡൽ)
മുൻഷി രഞ്ജിത്ത് (മിനിസ്ക്രീൻ താരം) റെന ഫാത്തിമ(സോഷ്യൽ മീഡിയ താരം) അഭിലാഷ് (നടൻ, നർത്തകൻ) ഡോ ബിന്നി സെബാസ്റ്റ്യൻ (മിനിസ്ക്രീൻ താരം) ഒനിയൽ സാബു (ഫുഡ് വ്ലോഗർ, അഡ്വക്കേറ്റ്) ആർജെ ബിൻസി (റേഡിയോ ജോക്കി)
അക്ബർ ഖാൻ (പിന്നണി ഗായകൻ), ആര്യൻ കദൂരിയ (നടൻ, മോഡൽ) അനീഷ് (കോമണർ മത്സരാർഥി)
കലാഭവൻ സരിഗ (മിമിക്രി ആർട്ടിസ്റ്റ്, മിനിസ്ക്രീൻ താരം)
Leave feedback about this