കണ്ണൂർ:ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനക്കിടയിൽ ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഗോവിന്ദചാമി ജയിൽ ചാടിയ സംഭവത്തിൽ വീഴ്ച സംഭവിച്ച ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകുകയും വിശദമായ അന്വേഷണം നടക്കുകയും ചെയ്യുമ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തുന്ന സംഭവം. ജയിലിൽ അധികൃതർ തടവുകാർക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകുന്നു എന്ന ആരോപണം നിലനിൽക്കുകയാണ്.
Kerala
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി
- August 3, 2025
- Less than a minute
- 2 days ago

Leave feedback about this