കൊച്ചി: നടി മാല പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തെന്ന പരാതിയിൽ കൊച്ചി സൈബർ പോലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാല പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്നു എന്നതാണ് കേസ്. നടിയുടെ പേരിൽ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരാണ് പേജിൻറെ അഡ്മിൻ എന്ന കാര്യം വ്യക്തമല്ല. പ്രതിക്കായുള്ള തെരച്ചിലിലാണ് പോലീസ്.
Leave feedback about this