കൊച്ചി: വിവാദ പ്രസ്ഥാവനയിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തുറന്ന പ്രതികരണനുമായി കെ.സി.ബി.സി രംഗത്ത്. അനർഹമായതൊന്നും ക്രൈസ്തവ സഭ കൈപ്പറ്റിയിട്ടില്ലെന്ന് കെ സി ബി സി വക്താവ് ഫാദർ തോമസ് തറയിൽ പ്രതികരിച്ചു. അത്തരത്തിൽ എന്തെങ്കിലു കൈപ്പറ്റിയെങ്കിൽ വെള്ളാപ്പള്ളിക്ക് തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ പ്രാതിനിധ്യം ഇപ്പോഴും ക്രൈസ്തവ സമുദായത്തിന് ഇല്ല.അറിവില്ലായ്മ കൊണ്ടാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയന്നും അദ്ദേഹം പറഞ്ഞു. സഭ ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ ആരുടെയും സൗജന്യം കൊണ്ടല്ല
വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷാരംഗത്തും സഭയുടെ പ്രവർത്തനങ്ങൾ വിശ്വാസികളുടെ സംഭാവനയാണ്
ബിഷപ്പുമാർ രാഷ്ട്രീയക്കാരുടെ പുറകെ പോയിട്ടില്ല. രാഷ്ട്രീയത്തിൽ ഇടപെടുകയോ അതിലൂടെ അന്യായമായി ഒന്നും നേടിയെടുക്കുകയോ ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയക്കാർ മതമേലധ്യക്ഷന്മാരെ കാണുന്നത് സ്വാഭാവിക നടപടിയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ആരും ഗൗനിക്കാറില്ല. പലപ്പോഴും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്താറുള്ളതാണെന്നും തോമസ് തറയിൽ പ്രതികരിച്ചത്. അതേ സമയം സംസ്ഥാനത്ത് ഈഴവ സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം നൽകുന്നില്ല എന്ന കടുത്ത ഭാഷയിലെ വിമർശനവുമായിട്ടാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി രംഗത്തെത്തിയത്. മുസ്ലീം ലീഗ് മുഖ്യമന്ത്രിക്കസേരയ്ക്കായി സ്വപ്നം കാണുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. ഈഴവ സമുദായ അംഗങ്ങൾക്ക് തൊഴിൽ ഉറപ്പിൽ മാത്രമാണ് പ്രാതിനിധ്യം ലഭിക്കുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികൾ വേണമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചത്.
വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സമൂഹമാകും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവുമെന്നും വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. വിവാദത്തിന് പിന്നാലെ പ്രതികരിച്ച് മുസ്ലീം സംഘടനകളും രംഗത്തെത്തി. കേരളത്തിൽ മുസ്‍ലിം ജനസംഖ്യ വർധിച്ചാൽ എന്താണ് കുഴപ്പമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സത്താർ പന്തല്ലൂറിന്റെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയായി മാറി. വി.എസ് മുതൽ വെള്ളാപ്പള്ളി വരെയുള്ള സെക്യുലർ മുഖങ്ങൾക്ക് മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നത് പേടിയാണെന്നും മുസ്ലിം ജനസംഖ്യ വർദ്ധിച്ചാൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു.
Leave feedback about this