കൊച്ചി: മലയാളികളുടെ ഇഷ്ടപ്പെട്ട നടിയെന്ന ചോദ്യത്തിന് അന്നും ഇന്നും ഒരുത്തരമേയുള്ളു. ലേഡി സൂപ്പർസ്റ്റാർ എന്ന് അഭിമാനത്തോടെ വിളിക്കുന്ന മഞ്ജു വാര്യർ. മഞ്ജുവിനെ ഒരുനോക്ക് കണണമെന്ന സ്വപ്നവുമായി ജീവിച്ച ഒരു ആരാധിക കഴിഞ്ഞ മാസമാണ് വിടപറഞ്ഞത്. ഈ ഓർമരൾ വിവരിച്ച അനുഭവം സൂചിപ്പിച്ച് കൊണ്ട് എത്തുകയാണ് ക്രിക്കറ്റ് കമന്ററേറ്ററും സ്പോർട്സ് ജേർണലിസ്റ്റുമായ ഷൈജു ദാമോദരൻ. മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ കുറിപ്പ് എഴുതുന്നത്. മഞ്ജുവിനെ ഏറ്റവും ഇഷ്ടപ്പെടുന്ന തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചിത്രാന്റിയുടെ ഓർമകളാണ് ഷൈജു പങ്കിട്ടത്. വിയോഗ വാർത്തയറിഞ്ഞ മഞ്ജുവിന്റെ വാക്കുകളും അദ്ദേഹം വിവരിക്കുന്നു,
സമൂഹഹമാധ്യമ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:-
സിനിമയാണ് ചർച്ചാവിഷയമെങ്കിൽ ചിത്രാന്റിക്ക് പറയാൻ ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളു.ഒരു പ്രാവശ്യമെങ്കിലും മഞ്ജു വാര്യരുടെ അടുത്തു കൊണ്ടുപോകണം.ഒരു ഫോട്ടോയെടുക്കണം. ചുരുങ്ങിയത് 25 വർഷം പഴക്കമുള്ള ഒരാഗ്രഹമായിരുന്നു അത്. എന്തോ..നിർഭാഗ്യം കൊണ്ടത് നടക്കാതെ പോയി. ആന്റി ഞങ്ങളെ വിട്ടു പോയിട്ട് ഒരു മാസമായില്ല. കഴിഞ്ഞ ദിവസം മഞ്ജുവിനെ നേരിട്ടു കണ്ടു. നടക്കാതെ പോയ ആഗ്രഹം ബാക്കിയാക്കി ജൂൺ 5 ന് മഞ്ജുവിന്റെ 61 കാരിയായ കട്ട ഫാൻ വിടപറഞ്ഞതും കഴിഞ്ഞ ദിവസം രാമേശ്വരത്ത് ചിതാഭസ്മം നിമജ്ജനം ചെയ്തതും അറിയിച്ചു.
കേട്ടമാത്രയിൽ പ്രിയങ്കരിയായ അഭിനേത്രി ഒരു നിമിഷം മൗനിയായി..പിന്നെയാ കണ്ണുകളിൽ പതിയെ നനവു പടർന്നു..ആന്റിയുടെ ചിത്രമുണ്ടോ എന്ന് തിരക്കി. എന്റെ മൊബൈൽ ഗാലറിയിലെ ചിത്രാന്റി അന്നേരം പ്രിയപ്പെട്ട മഞ്ജുവാര്യരെ ആദ്യമായ് നേരിട്ടു കണ്ടു. “ആന്റിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.. “പതിഞ്ഞ സ്വരത്തിൽ മഞ്ജുവിന്റെ വാക്ക്. മലയാറ്റൂർ മലയുടെ ഉച്ചിയിലായിരുന്നു ഞങ്ങളപ്പോൾ…സ്വർഗം തൊട്ടുമീതെ..ആന്റി അതു കേട്ടുകാണും..തീർച്ച .
Leave feedback about this