തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിന് നന്ദിയറിയിച്ച് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ. കേരള സർക്കാരിനും നന്ദി പറഞ്ഞ അദ്ദേഹം കേരള പൊലീസ് വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. തനിക്ക് സാധ്യമായ രീതിയിൽ സംസ്ഥാനത്തെ പൊലീസ് സേനയ്ക്കായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടി നന്നായി പ്രവർത്തിക്കും. എന്ന് കേരളത്തിലേക്ക് പോകുമെന്നത് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
breaking-news
പൊലീസ് സേനയെ നയിക്കാനുള്ള അവസരത്തിന് നന്ദി: നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ
- June 30, 2025
- Less than a minute
- 6 days ago

Leave feedback about this