breaking-news Business gulf

20 വർഷം മുൻപ് ഷോപ്പിങ്ങ് മാൾ തുറന്നപ്പോഴും പിന്നീട് ബോൾ​ഗാട്ടി കൺവെൻഷൻ സെന്റർ തുറന്നപ്പോഴും എതിർപ്പുകൾ ഉയർന്നു; ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളും ഇവിടേക്ക് എത്തുന്നു: എം.എ യൂസഫലി

കൊച്ചി: കേരളത്തിൽ വ്യവസായങ്ങളെ സ്വാ​ഗതം ചെയ്യുന്ന അന്തരീക്ഷമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വ്യവസായ സൗഹൃദ അന്തരീക്ഷമാണ് കേരളത്തിൽ എല്ലാക്കാലത്തുമുള്ളതെന്നും അതിന് രാഷ്ട്രീയപാർട്ടികൾ പരസ്പരം മത്സരമില്ലാതെ െഎക്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലു ട്വിൻ ടവർ ഉദ്ഘാടന വേളയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ട്വിൻ ടവർ പണിതാൽ കമ്പനികൾ എത്തുമോ എന്നത് വലിയ ചോദ്യമായിരുന്നു. എന്നാൽ അതിനെ ഭയക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. നാടിന്റെ വികസനത്തിന് രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളും ഒന്നായി നിൽക്കുന്നത് വലിയ കാര്യമാണ്. ഭരണത്തിലേറുന്ന പാർട്ടി വികസനത്തുടർച്ച ആവർത്തിക്കുന്നതാണ് കേരളത്തിന്റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ സംരംഭവുമായി മുന്നോട്ട് പോകുമ്പോഴും വ്യക്തമായ കാഴ്ച്ചപ്പാടും നേതൃപാടവത്തോടുകൂടി മാത്രമേ ഏതൊരു പദ്ധതിയിലേക്കും കടക്കാറുള്ളു. അവിടെ പ്രധാനമായി നോക്കുന്നത് വ്യവസായിക അന്തരീക്ഷം, ഭരണനേതൃത്വത്വം അനുയോജ്യമാണോ, തുടങ്ങിയ കാര്യങ്ങളാണെന്നും അ​ദ്ദേഹം പ്രതികരിച്ചു. രാജ്യം അഞ്ച് ഡ്രില്യൻ എക്കണോെമിയിലേക്ക് കുതിക്കുമ്പോൾ കേരളവും നൽകുന്നത് മഹത്തായ സംഭാവനയാണ്. ബം​ഗളൂർ പോലെയുള്ള മെട്രോ സിറ്റികളിൽ നിന്ന് കേരളത്തിലേക്ക് കുടുതൽ െഎടി ,സാധ്യത എത്തുന്നത് ജനങ്ങൾ, കാലാവസ്ഥ, അനുയോജ്യമായ വ്യവസായിക അന്തരീക്ഷം എന്നിവ കേരളത്തിലുള്ളതു കൊണ്ടാണ്. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ ജോലി ലഭ്യമാക്കാൻ െഎടി മേഖലയിലെ ലുലുവിന്റെ സമ്പാവനയിലൂടെ കഴിയുമെന്നും എം.എ യൂസഫലി വ്യക്തമാക്കി. കേരളത്തിൽ നിക്ഷേപം നടത്തുമ്പോൾ വെല്ലുവിളി സ്വീകരിച്ചിു കൊണ്ടാണ് ലുലുമാളും ബോൾ​ഗാട്ടി കൺവെൻഷൻ സെന്ററും തുടങ്ങിയത്. എന്നാൽ ഏറ്റവും തിരക്കേറിയ കൺവെൻഷൻ സെന്ററായി ബോൾ​ഗാട്ടി മാറി എന്നത് ലുലുവിനുള്ള സ്വീകാര്യതയാണെന്നും എം.എ യൂസഫലി വ്യക്തമാക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video