കൊച്ചി:സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചു.14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.മരട് പൊലീസാണ് നോട്ടീസ് നൽകിയത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി.വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
breaking-news
മഞ്ഞുമേൽ ബോയ്സ് : നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്
- June 5, 2025
- Less than a minute
- 6 months ago
Related Post
breaking-news, gulf
യുഎഇയിലെ കാർഷിക മേഖയ്ക്ക് പിന്തുണയുമായി ലുലുവിൽ അൽ ഇമറാത്ത് അവ്വൽ ;
November 29, 2025

Leave feedback about this