breaking-news Kerala

സംസ്ഥാന സമിതിയിൽ എല്ലാവരേയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ആവർത്തിച്ച് എ കെ ബാലൻ; പത്മകുമാറിന്റെ എതിർപ്പിനെ സി.പി.എം അവ​ഗണിക്കാൻ സാധ്യത; വീണാ ജോർജിനെ പരി​ഗണിച്ചതിൽ എതിർപ്പ് ശക്തം

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ലു​ള്ള എ.​പ​ദ്മ​കു​മാ​റി​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. എ​ല്ലാ​വ​രെ​യും സം​സ്ഥാ​ന സ​മി​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബാ​ല​ന്‍ പ്ര​തി​ക​രി​ച്ചു.പ​ദ്മ​കു​മാ​റി​ന്‍റെ വി​ഷ​മം പു​റ​ത്ത് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത​ല്ല. പാ​ര്‍​ട്ടി ആ​രെ​യും മ​നഃപൂ​ര്‍​വം ന​ശി​പ്പി​ക്കി​ല്ല. പ​ര​സ്യ​പ്ര​തി​ക​ര​ണം വ​ര്‍​ഗ​ശ​ത്രു​ക്ക​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു,

പ​ദ്മ​കു​മാ​റി​നെപ്പോ​ലു​ള്ള നേ​താ​വ് പെ​ട്ടെ​ന്നു​ള്ള വി​കാ​ര​ത്തി​ല്‍ പ്ര​തി​ക​രി​ക്ക​രു​താ​യി​രു​ന്നു. പ​ദ​വി ഇ​ല്ലെ​ങ്കി​ലും ജ​ന​സേ​വ​ന​ത്തി​ന് ത​ട​സ​മി​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പ്ര​തി​ഷേ​ധി​ച്ച് ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നാ​ലെ നി​ല​പാ​ടി​ൽ ഉ​റ​ച്ച് മു​തി​ർ​ന്ന നേ​താ​വ് എ. ​പ​ദ്മ​കു​മാ​ർ. പ്രാ​യ​പ​രി​ധി​ക്ക് കാ​ത്തു നി​ൽ​ക്കു​ന്നി​ല്ല, 66 ൽ ​ത​ന്നെ എ​ല്ലാം ത്യ​ജി​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​യു​മെ​ന്നും പ​ദ്മ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

50 വ​ർ​ഷം പ​രി​ച​യ​മു​ള്ള ത​ന്നെ ത​ഴ​ഞ്ഞ് ഒ​മ്പ​തു വ​ർ​ഷം മാ​ത്ര​മാ​യ വീ​ണാ ജോ​ർ​ജി​നെ പ​രി​ഗ​ണി​ച്ചു​വെ​ന്നും പ​ദ്മ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, സി​പി​എം വി​ടി​ല്ല, ബ്രാ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പാ​ർ​ട്ടി ന​ട​പ​ടി​യെ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പദ്മകു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ​ത്. തൊ​ട്ടു പി​ന്നാ​ലെ​യു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലും നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചി​രു​ന്നു. “ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം – 52 വ​ർ​ഷ​ത്തെ ബാ​ക്കി​പ​ത്രം ലാ​ൽ സ​ലാം’ എ​ന്നാ​യി​രു​ന്നു പ​ദ്മ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. പ്രൊ​ഫൈ​ൽ ചി​ത്ര​വും മാ​റ്റി. എ​ന്നാ​ൽ പോ​സ്റ്റ് ച​ർ​ച്ച​യാ​യ​തോ​ടെ അ​ദ്ദേ​ഹം പി​ൻ​വ​ലി​ച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video