കൊല്ലം: നടി നിമിഷ സജയന്റെ പിതാവ് സജയൻ നായർ അന്തരിച്ചു. 63 വയസിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബൈ താനെയിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയായ സജയൻ നായർ ജോലിയുടെ ഭാഗമായിട്ടാണ് മുംബൈയിലേക്ക് എത്തിയത്. ബിന്ദു സജയനാണ് ഭാര്യ. മക്കൾ: നിമിഷ സജയൻ, നീതു സജയൻ
Leave feedback about this