തൃശൂർ:മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് പ്രത്യേക ദൗത്യസംഘം. പുഴയരികിൽ എത്തിയ ആനയെ പടക്കം പൊട്ടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷംമയക്കുവെടി വയ്ക്കുകയായിരുന്നു. വനഭാഗത്തോട് ചേർന്നുള്ള റബ്ബർ തോട്ടത്തിന്റെ ഭാഗത്ത് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് ചീഫ് വെറ്റിനറി ഡോ. അരുൺ സക്കറിയ അടക്കമുള്ള 20 അംഗ സംഘമാണ് ആനയെ ശുശ്രൂഷിക്കാനായി സ്ഥലത്തുള്ളത്. മയക്ക് വെടി വെച്ചിരിക്കുന്ന അര മണിക്കൂർ സമയത്ത് ആനയെ പരിചരിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ.
അതിരപ്പള്ളിയിലെത്തിയ സന്ദർശകരാണ് മസ്തിഷ്കത്തിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ തുടർ നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോകുകയായിരുന്നു.മയക്ക് വെടി ഏറ്റ കാട്ടുകൊമ്പൻ ഇപ്പോൾ കാട്ടിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ 14ാം ബ്ളോക്കിലാണ്ആനയുണ്ടായിരുന്നത്.ഇതിനെ എറണാകുളം ഭാഗത്തുള്ള ഒന്നാം ഭാഗത്തേക്ക് ഓടിച്ചു കയറ്റി.
Leave feedback about this