അനന്ത് അംബാനിയുടെ വന്‍താര 20 ആനകളെ കൂടി വരവേല്‍ക്കാനൊരുങ്ങുന്നു. അരുണാചല്‍ പ്രദേശിലെ തടി വ്യവസായ മേഖലയില്‍ (കൂപ്പുകളില്‍) ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വന്‍താരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. 10 കൊമ്പനാന, 8 പിടിയാന, രണ്ട് കുട്ടിയാനകള്‍ എന്നിവയടങ്ങുന്ന സംഘത്തെയാണ് വന്‍താരയിലെത്തിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആനകളുടെ നിലവിലെ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അവയെ വന്‍താരയിലെത്തിക്കുന്നത്. വന്‍താരയിലെത്തുന്ന ആനകള്‍ക്ക് ഇനി ചങ്ങലകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Leave feedback about this