breaking-news lk-special

വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; ബോസ്‌കോ കളമശ്ശേരിക്ക് പിന്നാലെ മുഖ്യപ്രതി ഹാഷിര്‍ പൊലീസ് വലയിലായി; ; കുടുങ്ങിയത് കേരളത്തിലെ വൻ ഹണി ട്രാപ്പ് സംഘം

കൊച്ചി: കേരളത്തെ നടുക്കിയ ഹണി ട്രാപ്പ് പ്ലാനായിരുന്നു കഴിഞ്ഞ വര്‍ഷം ബോസ്‌കോ കളമശ്ശേരിയെന്ന വ്യാജ വ്‌ളോഗറെ പിടികൂടിയതോടെ കേരളാ പൊലീസ് പൊളിച്ചത്. പരവൂര്‍ പീഡനക്കേസിന്റെ മറപറ്റി തൃശൂരിലെ ഒരു പ്രവാസി വ്യവാസിയില്‍ നിന്ന് 16 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കേരളത്തെ ഞെട്ടിച്ച വലിയ ഹണി ട്രാപ്പിന് കളമൊരുങ്ങിയത്. ഗള്‍ഫ് വ്യവസായിയെ ഭീഷണിപ്പെടുത്തി പതിനാറ് കോടി രൂപ ആവശ്യപ്പെട്ടതോടെ കേസിന്റെ ഗൗരവവും പൊലീസ് തിരിച്ചറിഞ്ഞു. പരവൂര്‍ പീഡനക്കേസില്‍ പേര് ചേര്‍ക്കുമെന്നും 16 കോടിരൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ ചെയ്യുമെന്നും കുടുംബം നശിപ്പിക്കുമെന്ന തരത്തിലുമായിരുന്നു ഹണി ട്രാപ്പും ബ്ലാക്ക് മെയിലിങ്ങും പ്രവാസി വ്യവസായിയോട് നടത്തിയത്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ്് ഇടപെട്ടതോടെ കേസില്‍ കുടുങ്ങിയവരില്‍ വമ്പന്‍ സ്രാവും ഉള്‍പ്പെട്ടു. വ്യാജ പരാതികളും കള്ളക്കേസുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്ന ബോസ്‌കോ കളമശ്ശേിയെന്ന വ്യാജ വിവരാകാശ പ്രവര്‍ത്തകനായിരുന്നു ഹണി ട്രാപ്പ് കേസിന്റെ മുഖ്യ ആസൂത്രകന്‍. പിന്നാലെ ഈശ്വരന്‍ പോറ്റിയെന്ന ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ടറും അടുത്ത ദിവസങ്ങളില്‍ കുടുങ്ങി.ബോസ്‌കോ പിടിയിലായി ഒരു വര്‍ഷം തികയുന്ന വേളയില്‍ കൂട്ടാളിയെ കൂടി തുറങ്കിലാക്കിയിരിക്കുകയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ്. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദ് ഹാഷിറാണ് കേസില്‍ കഴിഞ്ഞ ദിവസം പൊലീസിന്റെ വലയിലായത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി, ബോസ്കോ കളമശ്ശേരി, ലോറൻസ്, നെടുമ്പാശ്ശേരിയിലെ ഹോട്ടൽ വ്യവസായി സന്തോഷ് സ്കറിയ, ഹാഷീറ്, ഈശ്വൻ പോറ്റി എന്നിവരാണ് കുടുങ്ങിയത്.

ഇയാള്‍ ഏറെ നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹാഷിറിനെ പിടിക്കൂടാന്‍ പോലീസ് വല വീശിയെങ്കിലും ഉന്നത പിടിപാടുകളാല്‍ പലപ്പോഴും ഇയാള്‍ രക്ഷപ്പെട്ടു. പറവൂര്‍ പീഡനക്കേസിലെ ഇരയുമായി ഡീല്‍ വെച്ചുകൊണ്ടാണ് യൂട്യൂബ് വ്‌ളോഗ് വഴി പ്രമുഖരെ ഭീക്ഷണിപ്പെുത്തി പണം പിരിക്കുന്ന വ്യാജ വ്‌ളോഗറായ ബോസ്‌കോ കളമേശ്ശേരിയെ ഇയാള്‍ സമീപിക്കുന്നത്. പിന്നാലെ ബോസ്‌കോയുടെ സ്‌ക്രിപ്റ്റില്‍ വ്യവസായിക്കെതിരെ നിരന്തരം ഭീഷണിയും. വ്യവസായിയെ മാത്രമല്ല അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളെ പോലും പലതവണ വിളിച്ച് പണം ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാന്‍ പ്രവാസി വ്യവസാ തീരുമാനിക്കുന്നതും.

ആദ്യം വീഡിയോ നിര്‍മ്മിക്കുക, എന്നിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക ഇതായിരുന്നു ഹാഷിറിന്റേയും ബോസ്‌കോയുടേയും കൂട്ടാളികളുടേയും നീക്കം. ജനങ്ങളെ തെറ്റിദ്ദരിപ്പിച്ച് വീഡിയോ നിര്‍മ്മിച്ച് പണം തട്ടുകയായിരുന്നു ഇയാളുടെ ഉദ്ദേശം. ദൃശ്യങ്ങള്‍ ഗള്‍ഫിലെ വ്യവസായിയുടെ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും അയച്ചുകൊടുത്ത് 16 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ബ്ലാക്ക് മെയിലിങ്ങും ഹണി ട്രാപ്പും പെരുകിയതോടെ നിയമത്തിന്റെ വഴിയെ പോകാന്‍ വ്യവസായി തീരുമാനിക്കുന്നു. ബോസ്‌കോ കളമേശ്ശേരിയാണ് ആദ്യം രംഗത്തെത്തിയത്. ഇയാള്‍ക്കൊപ്പം ആരൊക്കെ കൂട്ടായികളുണ്ടോ അവരെയെല്ലാം പൊലീസ് നിരീക്ഷിച്ചുകൊണ്ടേയിരുന്നു. ബോസ്‌കോ കളമശ്ശേരിയും പിന്നെ കൂട്ടാളിയും പ്രധാന പ്രതികളില്‍ ഒരാളായ ലോറന്‍സിനെയും
ഓണ്‍ലൈന്‍ ചാനല്‍ അവതാരകനായ ഈശ്വരന്‍ പോറ്റിയേയും അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചതും. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള തൃശൂര്‍ സ്വദേശി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഹണി ട്രാപ്പുകാരെ വലയിലാക്കാന്‍ നിയമത്തിന്റെ വഴി തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതിയുടെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന പതിനാല് വയസുകാരി തമിഴ് ബാലികയുടെ ദുരൂഹ മരണത്തിലും അന്വേഷണം വേണമെന്ന് ഇയാളുടെ അറസ്റ്റിന് പിന്നാലെ നാട്ടുകാരുടെ ആരോപണവും എത്തി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video