സിയൂൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 179 ആയി ഉയർന്നു. രണ്ടു യാത്രക്കാരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് യോനാപ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വിമാന ജീവനക്കാരനെയും യാത്രക്കാരനെയുമാണ് രക്ഷപ്പെടുത്തിയത്. തകർന്ന വിമാനത്തിൽ നിന്ന് യാത്രക്കാരുടെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തിൽപ്പെട്ടത്.
ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്ലൻഡ് പൗരന്മാരുമാണ്.
Leave feedback about this