പുതുപ്പള്ളിയിൽ കൊട്ടിക്കലാശത്തിൽ ദിനങ്ങൾ അടുത്തു. മറ്റന്നാളാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള കൊട്ടിക്കലാശം. അതിനുമുൻപ് പരമാവധി വോട്ടർമാരെ കണ്ട് പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. വാകത്താനം പഞ്ചായത്തിൽ ഇന്ന് ചാണ്ടി ഉമ്മാന്റെ വാഹന പര്യടനം നടക്കും. തുടർന്ന് യുഡിഫ് സ്ഥാനാർത്ഥ ചാണ്ടി ഉമ്മാന്റെ വാഹന പ്രചാരണം ഇന്ന് സമാപിക്കും.
കൂടാതെ യുഡിഫ് ക്യാമ്പയിനിൽ പ്രചാരണത്തിനായി മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയും ഇന്ന് എത്തും. തുടർന്ന് പുതുപ്പള്ളിയിലും അയർകുന്നത്തുമുള്ള രണ്ടു പൊതുയോഗങ്ങളിലും എ.കെ ആന്റണി പങ്കെടുക്കും. ശേഷം നാളെ ശശി തരൂരിന്റെ റോഡ് ഷോയും നടക്കും. ഒപ്പം വിഡി സതീശനും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കൾ കുടുംബ യോഗങ്ങളുമായി സജീവമായി പുതുപ്പള്ളിയിലെ യുഡിഫ് കാമ്പയിനിന്റെ മുൻനിരയിൽ തന്നെയുണ്ട്. സർക്കാരിനെതിരായ നിലവിലെ വികാരവും, ഉമ്മൻ ചാണ്ടി സഹതാപ തരംഗവും ചാണ്ടി ഉമ്മാന്റെ ഭൂരിപക്ഷം കൂട്ടുമെന്ന് ഉറപ്പാണ്.
എൽഡിഫ് ക്യാമ്പിലാകട്ടെ മുഖ്യമന്ത്രി രണ്ടു തവണയാണ് പ്രചാരണത്തിൽ പങ്കെടുത്ത്ത്. പ്രചാരണത്തിന്റെ 3 ആം ഘട്ടത്തിനായി ഇന്ന്വീ മുഖ്യമന്ത്രി വീണ്ടും പുതുപ്പള്ളിയിൽ എത്തും. തുടർന്ന് 3 പഞ്ചായത്തുകളിൽ കൂടി ഇന്ന് മുഖ്യമന്ത്രിയുടെ പൊതുയോഗം നടക്കും. തുടർന്ന് സിപിഎമ്മിന്റെ പൊതുയോഗങ്ങളും പ്രചാരണപരിപാടികളും ഇന്ന് അവസാനിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ജോയിക്ക് സി. തോമസിന് വോട്ട് തേടി ഇന്ന് മണ്ഡലത്തിൽ എത്തും. വികസനം ഒരു പ്രധാന വിഷയമാക്കി പുതുപ്പള്ളിയിൽ നിലനിർത്താൻ കഴിഞ്ഞത് തങ്ങളുടെ വിജയമായാണ് എൽഡിഫ് കരുതുന്നത്
അതെസമയം അനിൽ ആന്റണിയാണ് ബിജെപി സ്ഥാനാർത്ഥി ജി. ലിജിൻലാലിന് വോട്ട് തേടി പുതുപ്പള്ളിയിൽ എത്തുന്നത്. എൽഡിഫിന് അച്ഛൻ വോട്ട് തേടുമ്പോൾ മകൻ ബിജെപിയ്ക്ക് ആയി വോട്ട് തേടുന്ന കാഴ്ചയ്ക്കും പുതുപ്പള്ളി വേദിയാകും ഇങ്ങനെ പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ് പുതുപ്പള്ളി മണ്ഡലം. ഇനി മൂന്ന് ദിവസം മാത്രമാണ് ഇനി ഉള്ളത്. അഞ്ചു ദിവസത്തിന് അപ്പുറം പുതുപ്പള്ളി ബൂത്തിലേക്ക് എത്തും.