തിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ബോംബെറിഞ്ഞത് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘം. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്റെ ജനലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ്സൂചന. മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ നാടന്‍ ബോംബേറാണ് ഉണ്ടായത്. ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave feedback about this