അബുദാബി:യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായിയുടെ ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം ഏറ്റെടുത്തിട്ട് 20 വർഷം പൂർത്തിയാകുന്ന വേളയിൽ ആശംസയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സർവ്വശക്തനായ അല്ലാഹു ഹിസ് ഹൈനെസിന് നല്ല ആരോഗ്യത്തോടു കൂടിയ ദീർഘായുസ്സും ജ്ഞാനവും നൽകി, രാജ്യത്തെ കൂടുതൽ സമൃദ്ധിയിലേക്കും ഉയർന്ന നേട്ടങ്ങളിലേക്കും നയിക്കാൻ അനുഗ്രഹിക്കുമാറാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേതൃത്വം ഏറ്റെടുത്തിട്ട് 20 വർഷം; ആശംസയുമായി എം.എ യൂസഫലി
