കൊച്ചി: സിനിമ, മാധ്യമ രംഗത്തെ ക്രിക്കറ്റ് കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേനിറ്റി (സിസിഎഫ്) സംഘടിപ്പിക്കുന്ന പ്രഥമ സിസിഎഫ് പ്രീമിയര്‍ ലീഗിന്റെ ടീമുകളുടെ അവതരണം നടന്നു. ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു.
എന്റര്‍ടെയ്മന്റ് കാഴ്ചപ്പാടില്‍ നടത്തുന്ന മത്സരങ്ങള്‍ ആവേശത്തേക്കാളേറെ ആഘോഷമാക്കുകയാണ് വേണ്ടതെന്ന് ശ്രീശാന്ത് പറഞ്ഞു. കാക്കൂര്‍ കാളവയല്‍ കണ്ട് ആവേഷംകൊണ്ട ഓര്‍മകളും ശ്രീശാന്ത് പങ്കുവച്ചു. ക്രിക്കറ്റിലെ ആവേശവും സെലിബ്രേഷനുമൊക്കെ ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിസിഎഫ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ സെലിബ്രറ്റി ഉടമകളായ ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, അഖില്‍ മാരാര്‍, സണ്ണി വെയ്ന്‍, സാജു നവോദയ, നരേന്‍, സിജു വില്‍സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ടീമുകളെ പരിചയപ്പെടുത്തി. മറ്റ് സെലിബ്രിറ്റി ഉടമകളായ സുരാജ് വെഞ്ഞാറമ്മൂട്, ജോണി ആന്റണി, ആന്റണി പെപ്പെ, ലുക്ക്മാന്‍ എന്നിവര്‍ ചടങ്ങില്‍ എത്തിയിരുന്നില്ല.
സി.സി.എഫ് പ്രസിഡന്റ് അനില്‍ തോമസ്, സെക്രട്ടറി സ്ലീബ വര്‍ഗീസ്, ട്രഷറര്‍ സുധീപ് കാരക്കാട്ട്, ബ്ലൂടൈഗേഴ്‌സ് സഹ സ്ഥാപകന്‍ മാത്യൂസ്, ഓപ്പറേഷന്‍ ഹെഡ് അഖില്‍, ശരത്, ക്യാപ്ഷന്‍ ബേസില്‍ തമ്പി, ടീം ബ്രാന്‍ഡ് അംബാസിഡര്‍മാരായ അന്‍സിബ ഹസന്‍, ആരാധ്യ ആന്‍, രജീഷ വിജയന്‍, സിജ റോസ്, വിന്‍സി അലോഷ്യസ്, നൂറിന്‍ ഷെറീഫ്, സെറീന ആന്‍ ജോണ്‍സന്‍, ഹിമ നമ്പ്യാര്‍, റിതു മന്ത്ര, മാളവിക മേനോന്‍, ആര്യ ബാബു, ശോഭ വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
സൗത്താഫ്രിക്ക നാഷണല്‍ ടീം മുന്‍ ക്യാപ്റ്റന്‍ എ ബി ഡി വില്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായുള്ള ലാസ്റ്റ് മാന്‍ സ്റ്റാന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സി.സി.എഫ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ 19 മുതല്‍ 25 വരെ കളമശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. വിജയികള്‍ക്ക് അമേരിക്കയിലെ മിയാമിയില്‍ നടക്കുന്ന യുണൈറ്റഡ് സ്‌റ്റേറ്റ് പ്രിമിയര്‍ ലീഗില്‍ (യുഎസ്പിഎല്‍) പങ്കെടുക്കാന്‍ അവസരം ലഭിക്കും.
Leave feedback about this