breaking-news Kerala

സി.ജെ. റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണം; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ‍്യമന്ത്രി

തിരുവനന്തപുരം: കോൺഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്‌യുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു.

ഭരണഘടനാ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ അന്വേഷണ കമ്മിഷന്‍റെ അധ‍്യക്ഷനായി നിയമിക്കണമെന്നും മുഖ‍്യമന്ത്രി അയച്ച കത്തിൽ പറയുന്നു. സമയബന്ധിതമായി റിപ്പോർട്ട് നൽകണമെന്നും റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം നടന്നതായും മുഖ‍്യമന്ത്രി അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

ബെംഗളൂരു റിച്ചിമണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ഓഫിസിനുള്ളിൽ വച്ചാണ് റോയ് സ്വയം വെടിവച്ച് മരിച്ചത്. സംഭവത്തിൽ കർണാടക സർക്കാർ പ്രത‍്യേക അന്വേഷണ സംഘം രൂപികരിച്ചിട്ടുണ്ട്.

ഡിഐജി വംശി കൃഷ്ണയ്ക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപിയായ ലോകേഷ് ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. ആദായ നികുതി വകുപ്പ് (ഐടി) ഉദ‍്യോഗസ്ഥരുടെ സമ്മർദം മൂലമാണ് റോയ് ജീവനൊടുക്കിയതെന്ന് നേരത്തെ കുടുംബം ആരോപിച്ചെങ്കിലും ഐടി ഉദ‍്യോഗസ്ഥർ ആരോപണം തള്ളിയിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video