breaking-news entertainment

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; മികച്ച നടന്റെ പുരസ്കാരം ഏറ്റുവാങ്ങി പൃഥ്വിരാജ്; പുരസ്കാരം ഏറ്റുവാങ്ങി ഉർവശിയും

54 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ പൃഥ്വിരാജ് സുകുമാരൻ, നടിമാരായ ഉർവശി, ബീന ചന്ദ്രൻ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എമ്പുരാൻ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് നടൻ പൃഥ്വിരാജ് പൊതുവേദിയിൽ എത്തിയത്.
മലയാള സിനിമയെ അന്താരാഷ്ട്ര തലങ്ങളിലെ പ്രശംസയ്ക്ക് അർഹമാക്കിയപ്രതിഭയെ ആദരിച്ചുകൊണ്ടാണ് 54 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങ് തുടങ്ങിയത്. സംവിധായകൻ ഷാജി എൻ കരുണിന് മുഖ്യമന്ത്രി പിണറായി വിജയൻ ജെ സി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു.

തന്റെ സിനിമാ ജീവിതത്തിലെ അവിസ്മരണീയമായ ചിത്രത്തിന് ബഹുമതി ലഭിച്ചതിന് സന്തോഷത്തിൽ നടൻ പൃഥ്വിരാജ്.മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ആറാം തവണയും നേടി നടി ഉർവശി. തടവ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതിയിൽ അഭിമാനത്തോടെ നടി ബീനാ ചന്ദ്രൻ.

നടൻ വിജയരാഘവന്റെ ആദ്യ സംസ്ഥാന പുരസ്കാരം നേട്ടത്തിനും വേദി സാക്ഷ്യം വഹിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തത്. മലയാള സിനിമ അത്ഭുതപ്പെടുത്തു എന്ന ജൂറി ചെയർമാൻ സുധീർ മിശ്രയുടെ അതേ വാക്കുകളാണ് പുരസ്കാര ദാനചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video